കോളേജ് ഡേ ആഘോഷങ്ങല്‍ക്കിടയിലെ അടിപിടി – ഒരു റിപ്പോര്‍ട്ട്‌

കോളേജ് ഡേ ആഘോഷങ്ങല്‍ക്കിടയിലെ അടിപിടി – ഒരു റിപ്പോര്‍ട്ട്‌

ഇന്നലെ നടന്ന കോളേജ് ഡേ പരിപാടികള്‍ക്കിടയില്‍ ഒരു സംഘം വിദ്യര്ധികള്‍ക്കും ചില ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മര്‍ദ്ദനമേറ്റു. മാഗസിന്‍ എഡിറ്ററുടെ പ്രസംഗത്തിനിടയില്‍ (പതിവുപോലെ) ചില കുട്ടികള്‍ കൂവി. അത് പക്ഷെ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ല. ശരിക്കുമുള്ള അടി തുടങ്ങിയത് ഏകദേശം രണ്ടു മണിക്ക് ശേഷമാണ്.
സ്റ്റേജില്‍ പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വേദിക്കരികില്‍ നിന്ന് ഓളം ഉണ്ടാക്കി. ഓളം ഉണ്ടാകിയ കൂട്ടത്തില്‍ രണ്ടാം വര്‍ഷത്തിലെയും മൂന്നാം വര്‍ഷത്തിലെയും നാലാം വര്‍ഷത്തിലെയും കുട്ടികള്‍ ഉണ്ടായിരുന്നു. ഇത്തവണത്തെ കോളേജ് day യുടെ മെയിന്‍ സംഘാടകര്‍ 3rd ഇയര്‍ കുട്ടികളാണ് (ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍, ലേഡി റെപ്പ്‌ തുടങ്ങിയ മിക്ക സംഘാടകരും മിക്ക പ്രവര്‍ത്തകരും മൂന്നാം വര്‍ഷത്തില്‍ നിന്നുള്ളവരാണ്.) പരിപാടികള്‍ അലങ്കോലപ്പെടുന്നതു കണ്ട ഇവര്‍ falconz ഹോസ്റ്റലില്‍ ഉള്ള ഒരു രണ്ടാം വര്‍ഷ വിദ്യര്ധിയെ പിടിച്ചു താക്കീതു ചെയ്തു (റോള്‍ ഇറക്കിയാല്‍ പിടിച്ചു പോട്ടിക്കുമെന്നോ മറ്റോ), കാരണം അവര്‍ക്ക് നാലാം വര്‍ഷക്കരെയും മൂന്നാം വര്‍ഷക്കരെയും ഒന്നും പറയാനാവില്ലല്ലോ. എന്നാല്‍ ഈ കുട്ടിയെ പിടിച്ചു വേരുട്ടുന്നത് falconz ഹോസ്റ്റലില്‍ ഉള്ള ചില നാലാം വര്‍ഷ വിദ്യര്ധികള്‍ കണ്ടു. അവര്‍ ഈ വെരുട്ടിയ മൂന്നാം വര്‍ഷക്കരോട് ചോദിക്കാന്‍ ചെന്ന്. പാവം മൂന്നാം വര്‍ഷക്കാരന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്ന് – “പൊട്ടിക്കും”. ഇത് കേട്ടതും falconz ഇലെ നാലാം വര്‍ഷക്കാര്‍ ഇവനെ എടുത്തിട്ടങ്ങു പെരുമാറി. ഫസ്റ്റ് സെസ്സഷന്‍ ഏകദേശം ഇത്രതോലമായപ്പോള്‍ കഴിഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഓളമുണ്ടാക്കിയ നമ്മുടെ 2nd year പയ്യനെ മൂന്നാം വര്‍ഷക്കാര്‍ പിടിച്ചു പൊട്ടിച്ചു. സെസ്സഷന്‍ 2 ഇവിടെ തുടങ്ങുന്നു. ഇത് കേട്ടയുടനെ നാലാം വര്‍ഷക്കാര്‍ ചേര്‍ന്ന് ഈ അടിച്ച മൂന്നാം വര്‍ഷക്കാരെ എടുത്തിട്ട് പൊട്ടിച്ചു. ആദ്യത്തെ സെസ്സഷനില്‍ അടി കിട്ടിയവര്‍ക്ക് തന്നെയാണ് ഇത്തവണയും അടി കിട്ടിയത്.
മൂന്നാമത്തെ sessionil ലാണ് ഓട്ടോക്കാരുടെ അരങ്ങേറ്റം. മുന്‍പ് അടികിട്ടിയ മൂന്നാം വര്‍ഷ വിദ്യര്ധികള്‍ സഹായത്തിനായി പൈനാവിലെ ഓട്ടോക്കാരെ വിളിച്ചു. ഈ വന്ന ഒറ്റൊക്കാരെയും നാലാം വര്‍ഷത്തിലെ ചില വിദ്യര്ധികള്‍ അടിച്ചു. നാല് ഓട്ടോക്കാര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണത്രേ!! എന്നാല്‍ ഇത് പോലീസ് കേസിനു വേണ്ടിയാണെന്നാണ് ഞങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ഇന്ന് ചെറുതോണിയിലും പൈനാവിലും ഓട്ടോ റിക്ഷകള്‍ പണി മുടക്കും, കോളേജ് വിദ്യര്ധികള്‍ സൂക്ഷിക്കുക ;)
ഇന്നലത്തെ അടിയുടെ പൊതുവേയുള്ള കണക്കുകള്‍ പരിശോദിച്ചാല്‍ നമുക്ക് കാണാം, അടി കാര്യമായി കൊണ്ടത് മൂന്നാം വര്‍ഷ വിദ്യര്ധികള്‍ക്കാണ്‌. ഇവര്‍ മിക്കവരും “അമ്മുസ്‌” ഹോസ്റ്റലില്‍ ഉള്ളവരാണ്.

(videos or photos are not available, and will NOT be published, as it is against our policy of privacy)
(Legal Disclaimer: The above article and the people and incidents mentioned in it are completely fictitious and has no relation to any real person or incidents. This article will not stand valid in any court of law or for any other legal purposes)

Popularity: 1% [?]

About the Author