ഇന്ന് രാവിലെ 11 മണിക്ക് കോളേജ് യൂണിയന്‍ 2009-10 ഇന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ – ടി.വി താരം ശ്രീ Tiny Tom നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാളിന്റെ അഭാവത്തില്‍ ഇലക്ട്രിക്കല്‍ HOD, ശ്രീ അധ്യക്ഷത വഹിച്ചു. ശ്രീ Tiny Tom കോളേജ് യൂണിയന്റെയും അതോടൊപ്പം തന്നെ യൂണിയന്‍ വെബ്‌സൈറ്റിന്റെയും (www.collegeunion.in) വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇത്തവണത്തെ KSU യൂണിയന്റെ പേര് AEON എന്നാണ്. ഇന്നത്തെ ചടങ്ങിന്റെ പേര് GENESIS (The New Beginning) എന്നായിരുന്നു.

The flux banner that was hung across the back of the stage.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം വിദ്യാര്ധികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. ധാരാളം ഡാന്‍സുകളും പാട്ടുകളും മറ്റു പരിപാടികളും കൊണ്ട് നിറഞ്ഞതായിരുന്നു ഇന്നത്തെ പരിപാടികള്‍. ഇതോടൊപ്പം തന്നെ നാല് അസോസിയേഷനുകളും തമ്മില്‍ wall magazine മത്സരവും നടത്തി. നാല് wall magazine കളും കോളേജിന്റെ നടുത്തളത്തില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. Wall Magazine മത്സരത്തിന്റെ ഫലം ഇന്ന് വൈകുന്നേരം വരെയും പ്രസിദ്ധപ്പെടുതിയിട്ടില്ല.
എന്ത് സംഭവവികാസത്തെയും നേരിടാന്‍ ഒരു വണ്ടി പോലീസുകാര്‍ ക്യാമ്പസ്സില്‍ തമ്പടിച്ചിരുന്നു. വനിതാ പോലീസുകാരും ഉള്‍പ്പെടെ 25 ഓളം പേരുണ്ടായിരുന്നു പോലീസ് സംഘത്തില്‍.
പറയത്തക്ക പോരയ്മകളില്ലാതെതന്നെ ഇന്നത്തെ ചടങ്ങുകള്‍ നടന്നു. എല്ലാവര്ക്കും യൂണിയന്റെ വക പായസവിതരണം ഉണ്ടായിരുന്നു.
Popularity: 3% [?]






