പ്രിയപ്പെട്ട കൂട്ടുകാരെ, ഇലക്ഷനുമായി അനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ചിലത് ഞങ്ങള്‍ സൈറ്റിന്റെ പബ്ലിക് വ്യൂവില്‍ (public front end of the site) നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായ വിമര്‍ശനങ്ങളും പരാതികളും മാനിച്ചാണ് ഈ ലേഖനങ്ങള്‍ നീക്കം ചെയ്തത്.
ചില വിധ്യാര്തികളെയും സംഘടനകളെയും പറ്റി ഈ ലേഖനങ്ങളില്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ പബ്ലിഷ് ചെയ്തു എന്ന പരാതിയാണ് ചില വിധ്യാര്തികളും അധ്യാപകരും ഉന്നയിച്ചത്.
അതിനാല്‍ ഇലക്ഷന് ശേഷം കോളേജിലും ചെറുതോണിയിലും ഉണ്ടായ അക്രമ സ്മ്ഭവങ്ങലെക്കുറിചുള്ള വാര്‍ത്തകളും അനുബന്ധ പോസ്റ്റുകളും ലിങ്കുകളും നീക്കം ചെയ്തിട്ടുണ്ട്.
ഈ ലേഖനങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഇത്തരം തെറ്റുകള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നതാണ്.
എന്നാല്‍ ലേഖനങ്ങള്‍ നീക്കം ചെയ്ത ഈ നടപടി ഇനി മുതല്‍ കോളേജില്‍ എന്തുനടന്നാലും അതിനുനേരെ കണ്ണടയ്ക്കുമെന്നതിന്റെ സൂചനയല്ല. നമ്മുടെ കോളേജിനെയും വിധ്യാര്തികളെയും സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളും സത്യം സത്യമായി നിങ്ങുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.
എന്ന്, എഡിറ്റര്‍.
Popularity: 1% [?]






